LiveTV

Live

Kerala

കേരളവും ഇന്ന് പോളിങ് ബൂത്തിലേക്ക്; വോട്ടെടുപ്പ് തുടങ്ങി

20 ലോക്സഭ മണ്ഡലങ്ങളിലായി 227 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

 കേരളവും ഇന്ന് പോളിങ് ബൂത്തിലേക്ക്; വോട്ടെടുപ്പ് തുടങ്ങി

കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 20 ലോക്സഭ മണ്ഡലങ്ങളിലായി 227 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

24,970 പോളിങ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.261,51,534 വോട്ടർമാരാണ് ഇത്തവണയുള്ളത്. ഇതിൽ 1,34,66,521 പേർ സ്ത്രീ വോട്ടർമാരും1,26,84,839 പുരുഷ വോട്ടർമാരുണ്ട്. 174 ട്രാൻസ്‌ജെൻഡർ വോട്ടർമാര്‍ ഇത്തവണ സമ്മതിദാനാവകാശം നിര്‍വ്വഹിക്കും. പ്രശ്നസാധ്യതയുള്ള 3621 പോളിങ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.