LiveTV

Live

Kerala

അടൂരില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കണ്ണംതുണ്ടിൽ നാസറിന്റെ മക്കളായ നാസിം, നിയാസ്, ബന്ധു അജ്മൽ ഷാ എന്നിവരാണ് മരിച്ചത്.

അടൂരില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

പത്തനംതിട്ട അടൂർ മണ്ണടിയിൽ മൂന്ന് വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു. കണ്ണംതുണ്ടിൽ നാസറിന്റെ മക്കളായ നാസിം, നിയാസ്, ബന്ധു അജ്മൽ ഷാ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.

ഏനാത്ത് മണ്ണടി സ്വദേശികളായ സഹോദരൻമാരായ നാസിം, നിയാസ് എന്നിവരാണ് കല്ലടയാറ്റിൽ തെങ്ങിൻപുഴ താഴേകടവിൽ ആദ്യം കുളിക്കാനിറങ്ങിയത്. ഇവർ ഒഴുക്കിൽ പെട്ടതോടെ ബന്ധുവായ പോരുവഴി സ്വദേശി അജ്മൽ ഷാ രക്ഷിക്കാനായി എത്തി. ഒരാളെ പുറത്തെത്തിച്ച ശേഷം അജ്മൽ ഷായും മുങ്ങിത്താഴുകയായിരുന്നു.

നാസിം കുളക്കട ഗവ.ഹയർ സെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. നിയാസ് ഒൻപതാം ക്ലാസ് വിദ്യാർഥിയും. പോരുവഴി ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിയാണ് അജ്മൽ ഷാ. പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി നൂഹ് മൃതദേഹം സൂക്ഷിച്ച അടൂർ ജനറൽ ആശുപത്രിയിൽ എത്തി. പോസ്റ്റ്മോർട്ടം ഒഴിവാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി.

നാസിമും അജ്മലും കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിപ്പോവുകയായിരുന്നു. ഇവരെ രക്ഷിക്കാനിറങ്ങിയതായിരുന്നു നിയാസ്. മൂന്ന് പേരുടെയും മൃതദേഹം അടൂര്‍ ഗവണ്‍മെന്‍റ് ആശുപത്രിയിലേക്ക് മാറ്റി.