LiveTV

Live

Kerala

കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം നടന്ന സ്ഥലങ്ങളില്‍ കനത്ത ജാഗ്രത

പാലക്കാട് മുതലമടയില്‍ വെട്ടേറ്റ ആറു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം നടന്ന സ്ഥലങ്ങളില്‍ കനത്ത ജാഗ്രത

കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം നടന്ന പ്രദേശങ്ങളില്‍ പൊലീസ് കനത്ത ജാഗ്രതയില്‍. പാലക്കാട് മുതലമടയില്‍ വെട്ടേറ്റ ആറു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. വടകര ലോക്സഭാ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നാളെ വൈകിട്ട് ആറ് മണിമുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 24ന് രാത്രി 10 മണിവരെ നിരോധനാജ്ഞ തുടരും.

വടകര നഗരസഭയിലും ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര ,കുന്നുമ്മല്‍ എന്നിവിടങ്ങളിലാണ് ക്രിമിനല്‍ നടപടി ചട്ടം 144 പ്രകാരം കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സമാധാന അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് കലക്ടര്‍ അറിയിച്ചു. പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും പൊലീസ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.