LiveTV

Live

Kerala

ഇലക്ഷന്‍ കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡില്ലെങ്കില്‍ എങ്ങനെ വോട്ട് ചെയ്യും ?

ഇലക്ഷന്‍ കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡില്ലെങ്കില്‍ എങ്ങനെ വോട്ട് ചെയ്യും ?

ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് പോളിങ്. വോട്ടിംഗിനായി ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽ കാർഡില്ലെങ്കിലും ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച താഴെ പറയുന്ന ഫോട്ടോ പതിച്ച 11 തിരിച്ചറിയൽ രേഖകളും ഉപയോഗിക്കാവുന്നതാണ്:

ഇലക്ഷന്‍ കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡില്ലെങ്കില്‍ എങ്ങനെ വോട്ട് ചെയ്യും ?

*പാസ്പോർട്ട്

*ഡ്രെെവിംഗ് ലെെസൻസ്

*പാൻകാർഡ്

*തൊഴിൽ മന്ത്രാലയത്തിന്റെ സ്മാർട്ട് കാർഡ്

*ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്

*തൊഴിലുറപ്പ് പദ്ധതിയുടെ ജോബ് കാർഡ്

*കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍/ പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ എന്നിവ നല്‍കിയ ഫോട്ടോയോടുകൂടിയ സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ്

*ബാങ്ക്-പോസ്റ്റ് ഓഫീസ് പാസ്ബുക്ക്

*ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ

*ആധാർ കാർഡ്

*എം.പി/എം.എൽ.എ/എം.എൽ.സിമാർക്ക് അനുവദിച്ച ഒദ്യോഗിക തിരിച്ചറിയൽ കാർഡ്