LiveTV

Live

Kerala

മൂന്ന് മണ്ഡലങ്ങളില്‍ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് നമ്പ്യാര്‍ മഹാസഭ 

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ സ്വാധീനമുളള സമുദായ സംഘടനയാണ് നമ്പ്യാര്‍ മഹാസഭ.

മൂന്ന് മണ്ഡലങ്ങളില്‍ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് നമ്പ്യാര്‍ മഹാസഭ 

കണ്ണൂര്‍, കാസര്‍കോട്, വടകര മണ്ഡലങ്ങളില്‍ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് നമ്പ്യാര്‍ മഹാസഭ. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളിലും സമുദായത്തോടുളള അവഗണനയിലും പ്രതിഷേധിച്ചാണ് തീരുമാനമെന്ന് നേതാക്കള്‍ പറഞ്ഞു.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ സ്വാധീനമുളള സമുദായ സംഘടനയാണ് നമ്പ്യാര്‍ മഹാസഭ. പരമ്പരാഗതമായി യു.ഡി.എഫിനെ പിന്തുണച്ചിരുന്ന നമ്പ്യാര്‍ മഹാസഭ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതലാണ് നിലപാട് മാറ്റിയത്. കഴിഞ്ഞ തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതിയുടെ വിജയത്തില്‍ സംഘടനയുടെ സ്വാധീനം ഏറെ നിര്‍ണ്ണായകമായിരുന്നു.

ഇക്കാര്യം സി.പി.എമ്മും പരസ്യമായി അംഗീകരിച്ചതാണ്.തുടര്‍ന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തളിപ്പറമ്പ് ഒഴികെയുളള മണ്ഡലങ്ങളില്‍ സംഘടനയുടെ പിന്തുണ എല്‍.ഡിഎഫിന് ലഭിച്ചു. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണക്കാനാണ് ഇവരുടെ തീരുമാനം. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ നമ്പ്യാര്‍ മഹാസഭ സ്വീകരിച്ച നിലപാട് കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലാണ് എല്‍.ഡി.എഫിനെ ഏറെ ബാധിക്കുക