LiveTV

Live

Kerala

ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ പുതുക്കി ഇന്ന് ഈസ്റ്റര്‍

സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ചടങ്ങുകളും ശുശ്രൂഷകളും നടന്നു.

ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ പുതുക്കി ഇന്ന് ഈസ്റ്റര്‍

യേശുദേവൻ കുരിശിലേറിയ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവ വിശ്വാസികൾക്ക് ഇന്ന് ഈസ്റ്റർ. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ചടങ്ങുകളും ശുശ്രൂഷകളും നടന്നു.

50 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചാണ് യേശുവിന്റെ ഉയർത്തേഴുന്നേൽപ്പിന്റെ ആനന്ദം പങ്ക് വെച്ചാണ് ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. തിരുവനന്തപുരം സെന്റ് ജോസഫ് കത്തീഡ്രലിലെ ഉയിർപ്പിന്റെ ശുശ്രൂഷക്ക് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് എം സൂസെപാക്യം മുഖ്യ കാര്‍മികത്വം വഹിച്ചു. കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമ്മിസ് കത്തോലിക ബാവയാണ് പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കിയത്

എറണാകുളം സെന്റ്. മേരീസ് ബസേലിക്കയിൽ നടന്ന ചടങ്ങുകൾക്ക് മാർ ജോസ് പുത്തൻ വീട്ടില്‍ മുഖ്യ കാർമികത്വം വഹിച്ചു. ഉയിർപ്പിന്റെ ശുശ്രൂഷകൾക്കും തിരുകർമ്മങ്ങൾക്കും ശേഷം മാർ ജോസ് പുത്തൻവീട്ടിൽ വിശ്വാസികൾക്ക് ഉയിർപ്പ് പെരുന്നാളിന്റെ സന്ദേശം നൽകി. തുടർന്ന് വിശുദ്ധ കുർബാനയും പുലരും വരെ പ്രാർത്ഥന ചടങ്ങുകളും നടന്നു. എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഈസ്റ്റർ ആശംസകൾ നേർന്നു. മാനവ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശം നൽകുന്ന ഈസ്റ്ററിന് വർത്തമാനകാലത്ത് കൂടുതൽ പ്രസക്തി ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.