LiveTV

Live

Kerala

ടി.വി അനുപമയ്ക്ക് വീണ്ടും കേരളത്തിന്റെ കയ്യടി

പോളിങ് സാമഗ്രികള്‍ ഇറക്കി വയ്ക്കാന്‍ പൊലീസുകാരനെ സഹായിക്കുന്ന കലക്ടറെ പ്രശംസിക്കുകയാണ് സമൂഹമാധ്യമങ്ങള്‍

ടി.വി അനുപമയ്ക്ക് വീണ്ടും കേരളത്തിന്റെ കയ്യടി

തൃശൂര്‍ കലക്ടര്‍ ടി.വി അനുപമയ്ക്ക് വീണ്ടും ഹൃദയം നിറഞ്ഞ് കയ്യടിച്ച് കേരളം. സംസ്ഥാനം പോളിങ് ബൂത്തിലേക്ക് എത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് അനുപമ കയ്യടി നേടുന്നത്.

വോട്ടിങ് സാമഗ്രികളുമായെത്തിയ ഭാരമേറിയ പെട്ടി ചുമക്കാന്‍ പൊലീസ് ഉദ്യോഗസ്ഥനെ സഹായിക്കുന്ന കലക്ടറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വാഹനത്തില്‍ കൊണ്ടുവന്ന പോളിങ് സാമഗ്രികള്‍ ഇറക്കി വയ്ക്കാന്‍ പൊലീസുകാരനെ സഹായിക്കുന്ന കലക്ടറെ പ്രശംസിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.

#Salute_Anupama_IAS You are the Great .... നമ്മൾ ഹൃദയത്തിലേറ്റിയ കലക്ടർ അനുപമ (തൃശ്ശിവപേരൂർ / *തൃശ്ശൂർ )...

Posted by Abdulnazer Kachadi on Friday, April 19, 2019

ലാളിത്യം നിറഞ്ഞ പ്രവൃത്തികള്‍ കൊണ്ടും കര്‍ക്കശമായ നിലപാടുകള്‍ കൊണ്ടും എപ്പോഴും ശ്രദ്ധേയയാകുന്ന ടി.വി അനുപമ എന്ന കല്കടറെ പ്രളയകാലത്ത് തന്നെ കേരളം രണ്ട് കയ്യും നീട്ടി സ്വീകരിച്ചിരുന്നു.