LiveTV

Live

Kerala

ആ മൂന്ന് ഫോട്ടോകളിലെയും സ്ത്രീ ഒരാളല്ല; വ്യാജ പ്രചരണം പൊളിച്ച് ആള്‍ട്ട് ന്യൂസ്

ആ മൂന്ന് ഫോട്ടോകളിലെയും സ്ത്രീ ഒരാളല്ല; വ്യാജ പ്രചരണം പൊളിച്ച് ആള്‍ട്ട് ന്യൂസ്

ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ വ്യാജ പ്രചരണങ്ങളും തെറ്റിദ്ധരിപ്പിക്കലും അരങ്ങുതകര്‍ക്കുകയാണ്. സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന മിക്കതും സാധാരക്കാരായ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യാജ പ്രചരണങ്ങളെ ഒതുക്കണമെന്ന ആവശ്യവും ശക്തമാണ്. കോണ്‍ഗ്രസ്-ബി.ജെ.പി സ്ഥാനാര്‍ഥികളെ ലക്ഷ്യമാക്കി പ്രചരിപ്പിക്കുന്ന ഏറ്റവും പുതിയ പ്രചരണങ്ങളെ പൊളിച്ചടുക്കിയിരിക്കുകയാണ് ആള്‍ട്ട് ന്യൂസ്. വയനാട് മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി, തിരുവനന്തപുരം മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍, പത്തനംതിട്ട മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് ഇടത്-സംഘപരിവാര ഫേസ്ബുക്ക് പ്രൊഫൈലുകളുകളില്‍ നിന്ന് വ്യാജ പ്രചരണം ആരംഭിച്ചത്. മൂന്ന് പേരും ഒരേ ഇവന്റ് മാനേജ്മെന്റ് സംഘത്തെ പ്രചരണത്തിന് ഏല്‍പ്പിച്ചാല്‍ ഇതായിരിക്കും സ്ഥിതി എന്ന രൂപത്തില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ ഒരേ സ്ത്രീയാണ് എന്നതായിരുന്നു പ്രചാരണം. ഈ സ്ത്രീ ഒരേ ഇവന്റ് മാനേജ്മെന്റിന് കീഴിലുള്ളതാണെന്ന രൂപത്തിലുള്ള ആക്ഷേപങ്ങളെയാണ് ആള്‍ട്ട് ന്യൂസ് വ്യാജ പ്രചരണമാണെന്ന് ഉറപ്പിച്ച് പൊളിക്കുന്നത്.

ഈ മൂന്ന് ഫോട്ടോകളില്‍ മധ്യത്തിലുള്ള സ്ത്രീക്ക് വലിയ വ്യത്യാസം പ്രകടമാണ്
ഈ മൂന്ന് ഫോട്ടോകളില്‍ മധ്യത്തിലുള്ള സ്ത്രീക്ക് വലിയ വ്യത്യാസം പ്രകടമാണ്

രാഹുല്‍ ഗാന്ധിയോടൊപ്പമുള്ള സ്ത്രീയുടെ ഫോട്ടോ 2005ല്‍ തമിഴ്നാട്ടിലും കേരളത്തിലുമുണ്ടായ പ്രളയ സമയത്ത് പകര്‍ത്തിയതാണ് എന്നാണ് ആള്‍ട്ട് ന്യൂസ് തെളിവുസഹിതം കാണിക്കുന്നത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇതിനുള്ള തെളിവ്. ഈ ഫോട്ടോയിലെ സ്ത്രീയുടെ മുഖത്തിന് സമാനതയുണ്ടെന്നാണ് മറ്റു രണ്ടുഫോട്ടോകളിലെ സ്ത്രീകളും ഒന്നാണെന്ന് പറയാന്‍ പ്രചരിപ്പിക്കുന്ന ന്യായം. എന്നാല്‍ സൂക്ഷ്മമായി വിശകലനം ചെയ്താല്‍ മൂന്ന് ഫോട്ടോകളിലും മൂന്ന് സ്ത്രീകളാണെന്ന് തിരിച്ചറിയാം. ശശി തരൂരും തന്റെ ഔദ്യോഗിക ട്വിറ്ററില്‍ പ്രചരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ രണ്ടു സ്ത്രീകളില്‍ ഇടതു വശത്തുള്ള സ്ത്രീയുടെ മുന്‍ഭാഗത്തെ പല്ല് ഇല്ലെന്ന് വ്യക്തമാണ്. സ്ത്രീകളുടെ മുടികളുടെ നിറത്തിലും വലിയ വ്യത്യാസങ്ങളുണ്ട്.
ഈ രണ്ടു സ്ത്രീകളില്‍ ഇടതു വശത്തുള്ള സ്ത്രീയുടെ മുന്‍ഭാഗത്തെ പല്ല് ഇല്ലെന്ന് വ്യക്തമാണ്. സ്ത്രീകളുടെ മുടികളുടെ നിറത്തിലും വലിയ വ്യത്യാസങ്ങളുണ്ട്.