LiveTV

Live

Kerala

കേരളത്തില്‍ ഇടതുമുന്നണിക്ക് പിന്തുണപ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി; സി.ആര്‍ നീലകണ്ഠനെ സസ്പെന്‍ഡ് ചെയ്തു 

കേരളത്തിൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനാണ് കേന്ദ്ര നേതൃത്വം നടപടി സ്വീകരിച്ചത്.

കേരളത്തില്‍ ഇടതുമുന്നണിക്ക് പിന്തുണപ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി; സി.ആര്‍ നീലകണ്ഠനെ സസ്പെന്‍ഡ് ചെയ്തു 

കേരളത്തില്‍ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി. ദേശീയ നേതൃത്വത്തിന്‍റെ അനുമതിയില്ലാതെ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച കേരള കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠനെ പാര്‍ട്ടി സസ്പെന്‍റ് ചെയ്തു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം നീലോത്പല്‍ ബസുവിന്‍റെ സാന്നിധ്യത്തിലാണ് സി.ആര്‍ നീലകണ്ഠന്‍റെ സസ്പെന്‍ഷന്‍ എ.എ.പി പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ സി.പി.എം, ആം ആദ്മി പാര്‍ട്ടിക് പിന്തുണ നല്‍കുമെന്ന് നീലോത്പല്‍ ബസു വ്യക്തമാക്കി.

കേരത്തില്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച സി.ആര്‍ നീലകണ്ഠന്റെ നടപടി ഏകപക്ഷീയമാണെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ.എ.പി നേതാവ് സോംനാഥ് ഭാരതി വ്യക്തമാക്കി. പാര്‍ട്ടിയുടെ അനുവാദമില്ലാതെയായിരുന്നു നീലകണ്ഠന്‍റെ നടപടി. കേരളത്തില്‍ എ.എ.പി ഇടതുമുന്നണിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയാണെന്നും സോംനാഥ് ഭാരതി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍ ആരെ പിന്തുണക്കണമെന്ന കാര്യത്തില്‍ ദേശീയ നേതൃത്വം നേരത്തെ തീരുമാനമറിയിച്ചിരുന്നില്ലെന്നാണ് സി.ആര്‍ നീലകണ്ഠന്‍റെ നിലപാട്. ആക്കാര്യം നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ ആശയക്കുഴപ്പം ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറ‍ഞ്ഞു.