LiveTV

Live

Kerala

മൂന്ന് വയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു

കോട്ടയത്ത് നിന്നുള്ള വിദ്ഗദ സംഘം ആശുപത്രിയിലെത്തി കുട്ടിയെ പരിശോധിച്ചു.

മൂന്ന് വയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു

ആലുവയില്‍ മാതാവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു. കോട്ടയത്ത് നിന്നുള്ള വിദ്ഗദ സംഘം ആശുപത്രിയിലെത്തി കുട്ടിയെ പരിശോധിച്ചു. കുറ്റസമ്മതം നടത്തിയ കുട്ടിയുടെ മതാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

ആലുവയില്‍ മാതാവിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുകാരന്റെ നില അതീവഗുരുതരമായി തുടരുകയാണ്. ശസ്ത്രക്രിയക്ക് ശേഷവും കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. തലച്ചോറിന്റെ പലഭാഗത്തും ഇപ്പോഴും നീര്‍ക്കെട്ടുണ്ടെന്നും കോട്ടയത്ത് നിന്നുള്ള വിദഗ്ദ സംഘം കുട്ടിയെ പരിശോധിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. അതേ സമയം കുട്ടിയെ മര്‍ദ്ദിച്ചതായി മാതാവ് പൊലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലപാതക ശ്രമം, ബാലനീതി വകുപ്പുള്‍പ്പെടെ ചേര്‍ത്ത് മാതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Also read: മൂന്ന് വയസുകാരന് പരിക്കേറ്റത് അമ്മയുടെ മര്‍ദ്ദനം മൂലം; വധശ്രമത്തിന് കേസെടുത്തു

Also read: മൂന്ന് വയസുകാരന് തലക്ക് പരിക്കേറ്റ സംഭവത്തില്‍ ദുരൂഹതയുള്ളതായി സംശയം