LiveTV

Live

Kerala

മുസ്‌ലിം ലീഗ് അല്ല ആര്‍.എസ്.എസാണ് വൈറസെന്ന് രമേശ് ചെന്നിത്തല 

ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത സവര്‍ക്കറുടെ പിന്‍ഗാമികളാണ് ബി.ജെ.പിക്കാര്‍, അവര്‍ക്ക് ധീരപഴശ്ശിയുടെ നാടായ വയനാടിനെക്കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു.

മുസ്‌ലിം ലീഗ് അല്ല ആര്‍.എസ്.എസാണ് വൈറസെന്ന് രമേശ് ചെന്നിത്തല 

മുസ്‌ലിം ലീഗല്ല ആര്‍.എസ്.എസ് ആണ് വൈറസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹിന്ദുമതത്തെ മോദി ദുരുപയോഗം ചെയ്തു, ഹിന്ദുക്കളെ സംരക്ഷിക്കാനുള്ള പാര്‍ട്ടിയല്ല ബി.ജെ.പി, ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത സവര്‍ക്കറുടെ പിന്‍ഗാമികളാണ് ബി.ജെ.പിക്കാര്‍, അവര്‍ക്ക് ധീരപഴശ്ശിയുടെ നാടായ വയനാടിനെക്കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് യു.ഡി. എഫ്. തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ മുസ്‌ലിം ലീഗ് വൈറസാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. ഇതിനെതിരെ മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. പിന്നാലെ മുസ്‌ലിം ലീഗ് വൈറസാണെന്ന് ആരോപിക്കുന്ന യോഗിയുടെ ട്വീറ്റുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു.