LiveTV

Live

Kerala

മതസ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല, കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കും; ശ്രീധരന്‍പിള്ള  

കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയാൽ പൊതു ജീവിതം അവസാനിപ്പിക്കും.

മതസ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല, കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കും; ശ്രീധരന്‍പിള്ള  

പ്രസംഗത്തില്‍ മതസ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയാൽ പൊതു ജീവിതം അവസാനിപ്പിക്കും.

കള്ളക്കേസിൽ വേട്ടയാടുന്നതിന് ഇരയായെന്നും കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് മുഖാമുഖം പരിപാടിയില്‍ ശ്രീധരന്‍ പിള്ള പറഞ്ഞു. മതസ്പര്‍ധ വളര്‍ത്തുന്ന ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടിയുടെ ഭാഗമായ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്,

കേസിന് പിന്നില്‍ ഉദ്യോഗസ്ഥ- ഇടതുപക്ഷ ഗൂഢാലോചനയുണ്ട്. കള്ളക്കേസുകള്‍ ചുമത്തി തകര്‍ക്കാമെന്ന് കരുതുന്നത് വ്യാമോഹമാണ്. സംസ്ഥാന അധ്യക്ഷനായ ശേഷം ഇതുപോലെ രണ്ട് കള്ളക്കേസുകള്‍ തനിക്കെതിരേ ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുസ്‍ലിം വിരുദ്ധ വര്‍ഗീയ പ്രസംഗത്തിന്റെ പേരിലാണ് പി.എസ് ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ആറ്റിങ്ങല്‍ പൊലീസാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപത്തിന് ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.