LiveTV

Live

Kerala

പാനായിക്കുളം കേസിന്‍റെ പേരില്‍ തന്നെ പീഡിപ്പിച്ചെന്ന് മുന്‍ മജിസ്ട്രേറ്റിന്‍റെ വെളിപ്പെടുത്തല്‍ 

വേട്ടയാടപ്പെട്ടവരില്‍ നിരപരാധികളായ യുവാക്കള്‍ മാത്രമല്ല, നീതിയുടെ കാവല്‍ക്കാരനായിരുന്ന ഒരു മജിസ്ട്രേറ്റ് കൂടിയുണ്ട്.

 പാനായിക്കുളം കേസിന്‍റെ പേരില്‍ തന്നെ പീഡിപ്പിച്ചെന്ന് മുന്‍ മജിസ്ട്രേറ്റിന്‍റെ വെളിപ്പെടുത്തല്‍ 

പാനായിക്കുളം കേസിന്‍റെ പേരില്‍ വേട്ടയാടപ്പെട്ടവരില്‍ നിരപരാധികളായ യുവാക്കള്‍ മാത്രമല്ല, നീതിയുടെ കാവല്‍ക്കാരനായിരുന്ന ഒരു മജിസ്ട്രേറ്റ് കൂടിയുണ്ട്. കേസിലെ പ്രതിക്ക് ജാമ്യം നല്‍കിയതിന്‍റെ പേരില്‍ തന്നെ പുറത്താക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ അടക്കമുള്ളവര്‍ ശ്രമിച്ചുവെന്ന് പറവൂര്‍ മജിസ്ട്രേറ്റായിരുന്ന മുഹമ്മദ് താഹ വെളിപ്പെടുത്തി.

പാനായിക്കുളം കേസ് ആര്‍ക്കോ വേണ്ടി കെട്ടിച്ചമച്ചതാണ്. തനിക്ക് പീഡനം ഏല്‍ക്കേണ്ടിവന്നത് മുസ്‍ലിമായതിനാലാണ്. സിമിക്കാരനെന്ന് തന്നെ ആക്ഷേപിച്ചെന്നും അദ്ദേഹം പറഞ്ഞു.

Also read: പാനായിക്കുളം കേസിലെ എല്ലാ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു

Also read: തിരികെ ലഭിച്ച ജീവിതം; പാനായിക്കുളം കേസില്‍ വെറുതെ വിട്ട റാസിഖും ഷമ്മാസും നാട്ടില്‍ തിരിച്ചെത്തി

പാനായിക്കുളം സിമി കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടത്തിയ നിരീക്ഷണം എത്ര മാത്രം സത്യവും അതു കൊണ്ട് തന്നെ...

Posted by Mohammad Thaha on Sunday, April 14, 2019