LiveTV

Live

Kerala

ഗുണ്ടാ ആക്രമണം: പരിക്കേറ്റയാള്‍ മരിച്ചു

ചെമ്മാപ്പിള്ളി സ്വദേശി പ്രദിന്‍ ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഒരു കൂട്ടം ആളുകള്‍ പ്രദിനെ ക്രൂരമായി മര്‍ദിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു മരണം.

ഗുണ്ടാ ആക്രമണം: പരിക്കേറ്റയാള്‍ മരിച്ചു

തൃശൂര്‍ ചെമ്മാപ്പിള്ളിയില്‍ വെച്ച് ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചെമ്മാപ്പിള്ളി സ്വദേശി പ്രദിന്‍ ആണ് മരിച്ചത്. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ പ്രദിന്‍ വിഷുവിന് നാട്ടിലെത്തിയപ്പോഴാണ് ക്രൂരമായ മര്‍ദനത്തിനിരയായത്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഒരു കൂട്ടം ആളുകള്‍ പ്രദിനെ ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രദിന്റെ അന്ത്യം ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു. സഹോദരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം വീടിന് മുന്നിലെ റോഡില്‍ നില്‍ക്കുകയായിരുന്നു പ്രദിന്‍. അതുവഴി ബൈക്കില്‍ വന്ന രണ്ട് പേരും പ്രദിനുള്‍പ്പെട്ട സംഘവുമായി വാക്ക് തര്‍ക്കമുണ്ടായി. ബൈക്കിലുണ്ടായിരുന്നവരുടെ കൂടുതല്‍ സുഹൃത്തുക്കളെത്തി പ്രദിനെ മര്‍ദിച്ചവശനാക്കുകയാരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു.

സ്ഥിരമായി മയക്ക് മരുന്ന് ഉപയോഗിക്കുന്ന ഗുണ്ടാ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഉടന്‍ അറസ്റ്റുണ്ടായേക്കും.