LiveTV

Live

Kerala

മൂന്ന് വയസുകാരന് തലക്ക് പരിക്കേറ്റ സംഭവത്തില്‍ ദുരൂഹതയുള്ളതായി സംശയം

സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവിനെ പൊലീസ് ചോദ്യം ചെയ്തു

മൂന്ന് വയസുകാരന് തലക്ക് പരിക്കേറ്റ  സംഭവത്തില്‍ ദുരൂഹതയുള്ളതായി സംശയം

തലക്ക് ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കുട്ടിയുടെ തലക്ക് ക്ഷതമേറ്റതിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായതായും ജീവന്‍ രക്ഷിക്കാനുള്ള അടിയന്തര ശ്രമങ്ങളാണ് നടത്തുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവിനെ പൊലീസ് ചോദ്യം ചെയ്തു.

പശ്ചിമ ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ മകനെ തലക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഡോക്ടര്‍മാര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ കുട്ടിയുടെ പരിക്കുകളില്‍ അസ്യഭാവികത കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി വൃത്തങ്ങള്‍ പൊലീസിനെയും ചെല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരെയും വിവിരമറിയിച്ചു.

അതീവ ഗുരുതര അവസ്ഥയിൽ ആശുപത്രിയിലെത്തിച്ചകുട്ടി ടെറസിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്നാണ് പിതാവ് പൊലീസിനെയും ആശുപത്രി വൃത്തങ്ങളെയും അറിയിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമാണന്ന് അറിയിച്ചിട്ടും ഉടന്‍ തന്നെ മറ്റൊരാശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിക്കണമെന്ന് മാതാപിതാക്കള്‍ വാശി പിടിച്ചതാണ് സംശയത്തിനിടയാക്കിയത്. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന നിഗമനത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

Also read: തലക്ക് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് വയസുകാരന്റെ നില ഗുരുതരം