LiveTV

Live

Kerala

മൂന്ന് വയസുകാരന് പരിക്കേറ്റത് അമ്മയുടെ മര്‍ദ്ദനം മൂലം; വധശ്രമത്തിന് കേസെടുത്തു

ദമ്പതികളുടെ മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മയെ പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. 

മൂന്ന് വയസുകാരന് പരിക്കേറ്റത് അമ്മയുടെ മര്‍ദ്ദനം മൂലം; വധശ്രമത്തിന് കേസെടുത്തു

കൊച്ചിയില്‍ പശ്ചിമ ബംഗാൾ സ്വദേശിയായ മൂന്ന് വയസുകാരന് പരിക്കേറ്റത് അമ്മയുടെ മര്‍ദ്ദനം മൂലമെന്ന് പൊലീസ്. കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തു. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ദമ്പതികളുടെ മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മയെ പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഏലൂർ സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇന്ന് രാവിലെ പ്രതി കുറ്റം സമ്മതിച്ചത്. അനുസരണക്കേട് കാണിച്ചതിനെ തുടർന്നാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് അമ്മ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.

കൂടുതല്‍ അന്വേഷണത്തിനായി ബംഗാൾ-ഝാർഖണ്ഡ് പൊലീസുമായും കേരള പൊലീസ് ആശയവിനിമയം നടത്തുന്നുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ആവശ്യമെങ്കിൽ കുട്ടിയുടെ അച്ഛനെയും കേസില്‍ പ്രതി ചേര്‍ക്കും. കുട്ടിയുടെ അമ്മയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അതേസമയം ശസ്ത്രക്രിയക്ക് വിധേയനാക്കിയ കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

മൂന്ന് വയസുകാരന് തലക്ക് പരിക്കേറ്റ  സംഭവത്തില്‍ ദുരൂഹതയുള്ളതായി സംശയം
Also Read

മൂന്ന് വയസുകാരന് തലക്ക് പരിക്കേറ്റ സംഭവത്തില്‍ ദുരൂഹതയുള്ളതായി സംശയം

തലക്ക് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് വയസുകാരന്റെ നില ഗുരുതരം
Also Read

തലക്ക് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് വയസുകാരന്റെ നില ഗുരുതരം