LiveTV

Live

Kerala

ശ്രീ ചിത്രയിലെത്തിച്ച കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍

ഇന്നലെ 5 മണിക്കൂർ കൊണ്ടാണ് മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ ശ്രീ ചിത്രയിൽ എത്തിച്ചത്

 ശ്രീ ചിത്രയിലെത്തിച്ച കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിൽ നിന്ന് തിരുവനന്തപുരം ശ്രീ ചിത്രയിലെത്തിച്ച കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍. ആരോഗ്യ പുരോഗതി വിലയിരുത്തിയ ശേഷമേ ശസ്ത്രക്രിയയുടെ കാര്യം തീരുമാനിക്കൂ. ഇന്നലെ 5 മണിക്കൂർ കൊണ്ടാണ് മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ ശ്രീ ചിത്രയിൽ എത്തിച്ചത്. ഗുരുതരാവസ്ഥയിൽ എത്തിച്ച കുഞ്ഞിന്റെ നിലയിൽ ഇപ്പോൾ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഹൃദയത്തിന്റെ ഇടത് ഭാഗത്ത് വളർച്ച കുറവുണ്ട്. കാർഡിയോളജി ഐ.സി.യു.വിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ കാർഡിയോളജി, കാർഡിയോളജി സർജറി വിഭാഗം ഡോക്ടർമാർ സംയുക്തമായാണ് ചികിത്സിക്കുന്നത്. ഒരാഴ്ച ആരോഗ്യ പുരോഗതി വിലയിരുത്തിയ ശേഷമേ ശസ്ത്രക്രിയ നടത്തൂ. നാല് മുതൽ അഞ്ച് വർഷം വരെ ചികിത്സ വേണ്ടി വരും. ഇക്കാര്യങ്ങളെല്ലാം കുഞ്ഞിന്റെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്നും ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട് അറിയിച്ചു. മലപ്പുറം വേങ്ങൂർ നജാദ് -ഇർഫാന ദമ്പതികളുടേതാണ് മൂന്ന് ദിവസം പ്രായമായ ആൺകുഞ്ഞ്. ഇന്നലെ പെരിന്തൽമണ്ണ അൽഷിഭ ആശുപത്രിയിൽ നിന്ന് രാത്രി 10:45 നാണ് കുരുന്നിനെ ശ്രീ ചിത്രയിലെത്തിച്ചത്. ഹൃദ്യം പദ്ധതിയിലൂടെയാണ് ചികിത്സ.