LiveTV

Live

Kerala

വിദ്വേഷ പ്രസംഗം; ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുത്തു

ജാമ്യമില്ലാ വകുപ്പ് പ്രകാരം ആറ്റിങ്ങല്‍ പൊലീസാണ് കേസെടുത്തത്.

 വിദ്വേഷ പ്രസംഗം; ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുത്തു

മുസ്‍ലിം വിരുദ്ധ വര്‍ഗീയ പ്രസംഗത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം ആറ്റിങ്ങല്‍ പൊലീസാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍,കലാപത്തിന് ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.