LiveTV

Live

Kerala

കനത്ത ചൂടിന് ആശ്വാസമായി ഒടുവില്‍ വേനല്‍ മഴയെത്തി

സംസ്ഥാനത്ത് രണ്ട് മാസമായി തുടരുന്ന കൊടും ചൂടിന് ആശ്വാസമായാണ് വ്യാപകമായി മഴ ലഭിച്ചിരിക്കുന്നത്

കനത്ത ചൂടിന് ആശ്വാസമായി ഒടുവില്‍ വേനല്‍ മഴയെത്തി

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍ മഴ. തെക്കന്‍ കേരളത്തില്‍ അഞ്ച് ദിവസത്തേക്ക് കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് രണ്ട് മാസമായി തുടരുന്ന കൊടും ചൂടിന് ആശ്വാസമായാണ് വ്യാപകമായി മഴ ലഭിച്ചിരിക്കുന്നത്. മിക്ക ജില്ലകളിലും അതിശക്തമായ മഴ പെയ്തു. തെക്കന്‍ കേരളത്തിലാണ് വ്യാപകമായി മഴ പെയ്തത്. വരും ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

മലപ്പുറം ജില്ലയില്‍ നാളെ കനത്ത മഴയുണ്ടായേക്കും. ഇടിയോടു കൂടിയ മഴക്കൊപ്പം നാല്‍പ്പത് മുതല്‍ അമ്പത് കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴ ലഭിച്ചെങ്കിലും ഇന്നും നാളെയും താപനില ശരാശരിയില്‍ നിന്നും മൂന്ന് ഡിഗ്രി വരെ ഉയരുമെന്ന മുന്നറിയിപ്പും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്. പാലക്കാട് ഇന്ന് 41.1 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.