LiveTV

Live

Kerala

രാഹുലിനായി പാട്ടു പാടി പിന്തുണയുമായി പി.ജെ ജോസഫ്

രാഹുല്‍ വയനാട്ടില്‍ പ്രസംഗം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയായിരുന്നു പി.ജെ ജോസഫിന്‍റെ അപ്രതീക്ഷിത പാട്ട്

രാഹുലിനായി പാട്ടു പാടി പിന്തുണയുമായി പി.ജെ ജോസഫ്

രാഹുല്‍ ഗാന്ധി പാട്ടുംപാടി ജയിക്കാന്‍ പാട്ടു പാടി പിന്തുണ അഭ്യര്‍ഥിച്ചിരിക്കുകയാണ് മുന്‍ മന്ത്രി കൂടിയായ പി.ജെ ജോസഫ്. രാഹുല്‍ വയനാട്ടില്‍ പ്രസംഗം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയായിരുന്നു പി.ജെയുടെ അപ്രതീക്ഷിത പാട്ട്. ഏതായാലും രാഹുലും പ്രവര്‍ത്തകരും പി.ജെയുടെ ഗാനാലാപനത്തെ ഹര്‍ഷാരവത്തോടെ ഏറ്റെടുത്തു.

അതങ്ങനെയാണ് ആധി വരുമ്പോഴും അല്ലാത്തപ്പോഴും പി.ജെ ജോസഫ് ആഞ്ഞങ്ങ് പാടും. അതിപ്പോ ആലത്തൂരാണേലും അതിരമ്പുഴയാണേലും ബത്തേരിയിലാണേലും. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് പ്രചരണത്തിനിടെ രമ്യാ ഹരിദാസിനെ ഒപ്പം നിര്‍ത്തിയാണ് ഇഡ്‌ലി മേലെ ചട്‌നി പോടടാ എന്നു തുടങ്ങുന്ന തമിഴ് പാട്ട് പി.ജെ അന്ന് പാടിയത്. പാടിയപ്പോള്‍ മനസ്സ് നിറയെ തോമസ് ചാഴിക്കാടനായിരുന്നെന്ന് അസൂയാലുക്കള്‍ പറയുമെങ്കിലും അതങ്ങനെയല്ലന്ന് പി.ജെ ജോസഫിനല്ലേ അറിയൂ. പിന്നെങ്ങനെ സാക്ഷാല്‍ രാഹുല്‍ ഗാന്ധി വരുമ്പോള്‍ പാടാതിരിക്കും. കേരളാ കോണ്‍ഗ്രസ് എത്ര പിളര്‍ന്നാലും ജോസഫും പാട്ടും തമ്മിലുള്ള ബന്ധം അത്ര പെട്ടെന്നൊന്നും പിളരില്ല.