LiveTV

Live

Kerala

പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്രയിലെത്തിച്ചു

പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്രയിലെത്തിച്ചു

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ അല്‍ ശിഫ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോയ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്രയിലെത്തിച്ചു. രാത്രി 10.35 ഓടെയാണ് ശ്രീചിത്രയിലെത്തിയത്. അഞ്ച് മണിക്കൂറുകൊണ്ടാണ് ആംബുലന്‍സ് എത്തിയത്. മലപ്പുറം ജില്ലയിലെ വേങ്ങൂർ സ്വദേശിയായ കളത്തിൽ നജാദ് - ഇർഫാന ദമ്പതികളുടെ മകനെയാണ് ശ്രീചിത്രയില്‍ എത്തിച്ചത്.