LiveTV

Live

Kerala

ആ കുഞ്ഞിനെ പോലും വെറുതെ വിട്ടില്ല; ഫേസ്ബുക്കില്‍ ഉയര്‍ന്നുവന്ന ആ വര്‍ഗീയ പരാമര്‍ശം...

അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’

ആ കുഞ്ഞിനെ പോലും വെറുതെ വിട്ടില്ല; ഫേസ്ബുക്കില്‍ ഉയര്‍ന്നുവന്ന ആ വര്‍ഗീയ പരാമര്‍ശം...

ഒരു പകല്‍ മുഴുവന്‍ നീണ്ട പ്രാര്‍ത്ഥനകള്‍ക്കൊടുവിലാണ് ആ പിഞ്ച് കുഞ്ഞിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. വാഹനങ്ങള്‍ ഒതുക്കിയും, സാമൂഹ്യ മാധ്യമങ്ങളില്‍ വിവരങ്ങള്‍ പങ്ക് വെച്ചും, ഒരു നാട് മുഴുവന്‍ ഒന്നായി നിന്നു. ചൊവ്വാഴ്ച്ച രാവിലെ 10.30ന് പുറപ്പെട്ട് വൈകിട്ട് നാലു മണിക്ക് ആമ്പുലന്‍സ് കൊച്ചിയിലെത്തി. എന്നാല്‍ ഈ നന്മക്കെതിരെ പോലും വിഷം തുപ്പുന്ന വര്‍ഗീയ പരാമര്‍ശമുണ്ടായി. ആ കുഞ്ഞിനെ അധിക്ഷേപിച്ചും, മതത്തിന്‍റെ പേരില്‍ ഒറ്റപ്പെടുത്തിയും ബിനില്‍ സോമസുന്ദരം എന്ന വ്യക്തി തന്‍റെ ഫേസ് ബുക്കില്‍ കുറിച്ചതിങ്ങനെയാണ്.

ആ കുഞ്ഞിനെ പോലും വെറുതെ വിട്ടില്ല; ഫേസ്ബുക്കില്‍ ഉയര്‍ന്നുവന്ന ആ വര്‍ഗീയ പരാമര്‍ശം...

'കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി 'സാനിയ-മിത്താഹ്' ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്'. വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ച് പുതിയൊരു പോസ്റ്റിട്ടു. തന്‍റെ ഫേസ് ബുക്ക് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നുവെന്ന്. എന്നാല്‍ ഇതേ വാചകങ്ങള്‍ തന്നെ ഇയാള്‍ ട്വിറ്ററിലും പോസ്റ്റ് ചെയ്തിരുന്നു. ഇത് പിന്‍വലിക്കാന്‍ ഇയാള്‍ മറന്ന് പോയി. ഒരേ സമയം ട്വിറ്ററും ഫേസ്ബുക്കും ഹാക്ക് ചെയ്തോ എന്ന ചോദ്യവും ഉയര്‍ന്നുവന്നു. പിന്നീട് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയെങ്കിലും അമ്പതിലധികം ആളുകള്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തുവെന്നതാണ് സത്യം.

ആ കുഞ്ഞിനെ പോലും വെറുതെ വിട്ടില്ല; ഫേസ്ബുക്കില്‍ ഉയര്‍ന്നുവന്ന ആ വര്‍ഗീയ പരാമര്‍ശം...

ഒടുവില്‍ ആ പോസ്റ്റ് താന്‍ തന്നെ ഇട്ടതാണെന്നും, അത് പോസ്റ്റ് ചെയ്യുമ്പേള്‍ താന്‍ നന്നായി മദ്യപിച്ചിരുന്നുവെന്നാണ് ഇയാള്‍ ഇപ്പോള്‍ പറയുന്നത്. ഹിന്ദു രാഷ്ട്ര സേവകനാണ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാള്‍ ഇതിന് മുമ്പും ഒട്ടേറെ വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടിണ്ട്. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കിയതിനെതിരെ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് നേട്ടീസ് നല്‍കിയ തൃശൂര്‍ ജില്ലാ കളക്ടര്‍ അനുപമ ഐ.എ.എസിനെതിരെയും ഇയാള്‍ വര്‍ഗീയ പരാമര്‍ശം നടത്തിയിരുന്നു.

ആ കുഞ്ഞിനെ പോലും വെറുതെ വിട്ടില്ല; ഫേസ്ബുക്കില്‍ ഉയര്‍ന്നുവന്ന ആ വര്‍ഗീയ പരാമര്‍ശം...