LiveTV

Live

Kerala

എറണാകുളത്ത് ഇടിമിന്നലേറ്റ് രണ്ട് മരണം

ലിസിയുടെ മകൾക്ക് പൊള്ളലേറ്റു. ഇടിമിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. മൃതദേഹം പിറവം ജെ.എം.പി ആശുപത്രിയില്‍.

എറണാകുളത്ത് ഇടിമിന്നലേറ്റ് രണ്ട് മരണം

എറണാകുളം മുളന്തുരുത്തിയിൽ ഇടിമിന്നലേറ്റ് രണ്ട് മരണം. മുളന്തുരുത്തി വെട്ടിക്കൽ സ്വദേശി മണ്ടോത്തും കുഴിയിൽ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകൻ അനക്സ് (15) എന്നിവരാണ് മരിച്ചത്. ലിസിയുടെ മകൾക്ക് പൊള്ളലേറ്റു. ഇടിമിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ പിറവം ജെ.എം.പി ആശുപത്രിയില്‍.