LiveTV

Live

Kerala

കെെകോര്‍ക്കുക നാം; പെരിന്തല്‍മണ്ണയില്‍ നിന്നും കുരുന്നിനേയും വഹിച്ച് ആംബുലന്‍സ് യാത്ര തിരിച്ചു

KL 02BD 8296 ടാറ്റാ വിങ്ങര്‍ ആംബുലൻസാണ് കുഞ്ഞിനേയും കൊണ്ട് യാത്ര തിരിച്ചിരിക്കുന്നത്

കെെകോര്‍ക്കുക നാം; പെരിന്തല്‍മണ്ണയില്‍ നിന്നും കുരുന്നിനേയും വഹിച്ച് ആംബുലന്‍സ് യാത്ര തിരിച്ചു

ഒരിക്കല്‍ കൂടി കേരളക്കരയുടെ സഹായം തേടി ഒരു കെെകുഞ്ഞ് കൂടി. പെരിന്തല്‍മണ്ണ അൽ ശിഫ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് മൂന്നു ദിവസം പ്രായമായ കുഞ്ഞിനേയും കൊണ്ട് ആംബുലന്‍സ് യാത്ര തിരിച്ചു. ഹൃദയ സംബന്ധമായ അസുഖമുള്ള കുഞ്ഞിന് അടിയന്തിര ചികിത്സക്കാണ് ആശുപത്രിയില്‍ നിന്നും കുഞ്ഞിനെ കൊണ്ടു പോകുന്നത്. KL 02BD 8296 ടാറ്റാ വിങ്ങര്‍ ആംബുലൻസാണ് കുഞ്ഞിനേയും കൊണ്ട് യാത്ര തിരിച്ചിരിക്കുന്നത്.

മലപ്പുറം ജില്ലയിലെ വേങ്ങൂർ സ്വദേശിയായ കളത്തിൽ നജാദ് - ഇർഫാന ദമ്പതികളുടെ കുഞ്ഞുമായാണ് ആംബുലന്‍സ് പുറപ്പെട്ടിരിക്കുന്നത്.

റൂട്ട്:

പെരിന്തല്‍മണ്ണ - അങ്ങാടിപ്പുറം - വളാഞ്ചേരി - കുറ്റിപ്പുറം - എടപ്പാള്‍ -ചങ്ങരംകുളം - പെരുമ്പിലാവ് - കുന്നുംകുളം-അമല മിഷന്‍ - ആമ്പല്ലൂര്‍ - ചാലക്കുടി - അങ്കമാലി- ആലുവ - ഇടപ്പള്ളി - വൈറ്റില - ചേര്‍ത്തല- ആലപ്പുഴ - അമ്പലപ്പുഴ - ഹരിപ്പാട് - കായംകുളം - കരുനാഗപ്പള്ളി - കൊല്ലം ബൈപ്പാസ് - ചാത്തന്നൂര്‍ - പാരിപ്പള്ളി - കല്ലമ്പലം - ആറ്റിങ്ങല്‍ - മംഗലാപുരം - കഴക്കൂട്ടം - ശ്രീചിത്ര ഹോസ്പിറ്റല്‍.