കൊച്ചിയില്‍ പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച പ്രതി പിടിയില്‍
കഴിഞ്ഞമാസം പതിനഞ്ചാം തിയ്യതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പനമ്പിളളി നഗറില്‍ വച്ച് ബൈക്കിലെത്തിയ യുവാവ് പെണ്‍കുട്ടികളെ തടഞ്ഞ് നിര്‍ത്തി ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു.

കൊച്ചി പനമ്പിളളി നഗറില്‍ പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. പാലക്കാട് സ്വദേശി മനുവിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന മനുവിനെ പൊലീസ് തന്ത്രപൂര്‍വം നാട്ടിലെത്തിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞമാസം പതിനഞ്ചാം തിയ്യതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പനമ്പിളളി നഗറില്‍ വച്ച് ബൈക്കിലെത്തിയ യുവാവ് പെണ്‍കുട്ടികളെ തടഞ്ഞ് നിര്‍ത്തി ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു.
കോട്ടയം, തമിഴ്നാട്, ഊട്ടി എന്നിവിടങ്ങളിലുള്ളവരാണ് പെണ്‍കുട്ടികള്‍. ഇവര്‍ കൊച്ചിയില്‍ ജോലി ചെയ്യുന്നവരാണ്. ഇവരിലൊരാള്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് യുവാവിനെ അതിക്രമത്തിന് പ്രേരിപ്പിച്ചത്. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ അക്രമിയെ ആദ്യം തിരിച്ചറിയാനായില്ല. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പാലക്കാട് സ്വദേശി മനു ആണെന്ന് തിരിച്ചറിഞ്ഞത്.
സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന മനുവിനെ തന്ത്രപൂര്‍വമാണ് പൊലീസ് നാട്ടിലെത്തിച്ചത്. വിമാനത്താവളത്തില്‍ വച്ച് തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.