LiveTV

Live

Kerala

കുരുന്ന് ജീവനു വേണ്ടി പ്രാര്‍ത്ഥനയോടെ കേരളം

ജീവന്‍ രക്ഷിക്കാന്‍ റോഡ് മാര്‍ഗം നടത്തിയ മറ്റൊരു പോരാട്ടമാണ് ഇന്നത്തെ പകല്‍ കണ്ടത്. കുഞ്ഞിന്‍റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നുവെന്നാണ് ഡോക്ടര്‍‌മാര്‍ പറയുന്നത്.

കുരുന്ന് ജീവനു വേണ്ടി പ്രാര്‍ത്ഥനയോടെ കേരളം

ജീവന്‍ രക്ഷിക്കാന്‍ റോഡ് മാര്‍ഗം നടത്തിയ മറ്റൊരു പോരാട്ടമാണ് ഇന്നത്തെ പകല്‍ കണ്ടത്. കുഞ്ഞിന്‍റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നുവെന്നാണ് ഡോക്ടര്‍‌മാര്‍ പറയുന്നത്. പ്രാര്‍ത്ഥനകളുമായി കാത്തിരിക്കുകയാണ് മലയാളികള്‍. ഉച്ചക്ക് മുമ്പ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം ലക്ഷ്യമാക്കി പുറപ്പെട്ട ആംബുലന്‍സിന് മനുഷ്യസ്നേഹികളായ നിരവധി പേര്‍ വഴിയൊരുക്കി.

ഇടക്ക് വെച്ച് കൊച്ചിയിലെ അമൃതാ ആശുപത്രിയിലെത്തിക്കാനും ചികിത്സാ ചെലവെല്ലാം വഹിക്കാമെന്നും പറഞ്ഞ് സംസ്ഥാന സര്‍ക്കാരും ആ പിഞ്ചോമനക്കായി നിലകൊണ്ടു. പിന്നെ പ്രതീക്ഷ കൈമുതലാക്കി ഒരു പോരാട്ടമായിരുന്നു. 15 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തുകയായിരുന്നു ലക്ഷ്യം. വഴിയൊരുക്കണമെന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് നിമിഷങ്ങള്‍ക്കകം എല്ലാവരിലേക്കും എത്തുകയും ചെയ്തു.

ഉച്ചക്ക് 1.10ന് ആംബുലന്‍സ് കണ്ണൂരില്‍ എത്തി. രണ്ട് മണിയോടെ കോഴിക്കോടും പിന്നിട്ടു. കുഞ്ഞിനൊപ്പമുണ്ടായിരുന്നത് മാതാവ് സാനിയയും പിതാവ് മിതാഹും ആയിരുന്നു. വഴിയിലെല്ലാം പൊലീസുകാരും നാട്ടുകാരും വാഹനങ്ങള്‍ നിയന്ത്രിച്ച് കുഞ്ഞിന് വഴിയൊരുക്കി. മൂന്ന് മണി കഴിഞ്ഞപ്പോഴേക്കും വാഹനം തൃശൂരെത്തി. അതിനിടെ ഹൃദ്യം പദ്ധതിയില്‍‌ ഉള്‍പ്പെടുത്തി ചികിത്സാ ചെലവ് വഹിക്കാമെന്ന് സര്‍ക്കാരിന്റെ പ്രഖ്യാപനം. പിന്നെ ആംബുലന്‍സ് നേരെ കൊച്ചി അമൃത ആശുപത്രിയിലേക്ക്. നാല് മണിയോടെ ലക്ഷ്യസ്ഥാനത്ത് എത്തി ചേരുകയും ചെയ്തു.