LiveTV

Live

Kerala

കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു; ആരോഗ്യനില ഗുരുതരം

മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഹൃദയ ശസ്‌ത്രക്രിയക്കായി കൊണ്ടുപോവുകയായിരുന്ന കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചു.

 കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു; ആരോഗ്യനില ഗുരുതരം

മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഹൃദയ ശസ്‌ത്രക്രിയക്കായി കൊണ്ടുപോവുകയായിരുന്ന കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചു. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി ഇന്ന് രാവിലെയാണ് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്. അടിയന്തര ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമേ ശസ്ത്രക്രിയയെ കുറിച്ച് ആലോചിക്കൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി കൊണ്ടു വന്നത്. തിരുവനന്തപുരം വരെ യാത്ര ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദ്യം പദ്ധതി വഴി കുട്ടിയുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

ഈ ആംബുലന്‍സിന് വഴി കൊടുക്കണേ.... തത്സമയ ദൃശ്യങ്ങള്‍
Also Read

ഈ ആംബുലന്‍സിന് വഴി കൊടുക്കണേ.... തത്സമയ ദൃശ്യങ്ങള്‍

‘ട്രാഫിക്’ സിനിമാ മാതൃകയില്‍ ആംബുലന്‍സ് മിഷന്‍; ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു
Also Read

‘ട്രാഫിക്’ സിനിമാ മാതൃകയില്‍ ആംബുലന്‍സ് മിഷന്‍; ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു