LiveTV

Live

Kerala

അണ്ണാന്‍കുഞ്ഞിനെ രക്ഷിക്കാന്‍ കിണറിലിറങ്ങിയ മൂന്നാമത്തെ ആളും മരിച്ചു

സഹജീവി സ്നേഹത്തിന്‍റെയും, മനുഷ്യ സ്നേഹത്തിന്‍റെയും ഉത്തമ മാതൃക കാണിച്ചാണ് മൂന്നുപേരും ലോകത്തോട് വിടപറഞ്ഞത്. സ്വന്തം ജീവന്‍ പണയം വച്ചാണ് മറ്റ് ജീവനുകള്‍ സംരക്ഷിക്കനായി മൂന്നുപേരും ശ്രമിച്ചത്.

അണ്ണാന്‍കുഞ്ഞിനെ രക്ഷിക്കാന്‍ കിണറിലിറങ്ങിയ മൂന്നാമത്തെ ആളും മരിച്ചു

പാലക്കാട് കൊപ്പത്ത് അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കനായി കിണറിലിറങ്ങിയ മൂന്നാമത്തെ ആളും മരിച്ചു. പാലക്കാട് കൊപ്പം സ്വദേശി കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്. കരിമ്പനക്കല്‍ സുരേഷിന്‍റെ വീട്ടുവളപ്പിലെ കിണറില്‍ വീണ അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കനാണ് സുരേഷ് കിണറിലിറങ്ങിയത്. ശ്വാസ തടസം ഉണ്ടായതിനെ തുടര്‍ന്ന് സുരേഷ് ബോധരഹിതനായി കിണറില്‍ വീണു. ‍

സുരേഷിനെ രക്ഷിക്കാനാണ് കൃഷ്ണന്‍കുട്ടിയും, ഇദ്ദേഹത്തിന്‍റെ സഹോദരന്‍ സുരേന്ദ്രനും കിണറിലിറങ്ങിയത്. ഇരുവരും ബോധരഹിതരായി. മൂന്നുപേരെയും പുറത്തെടുത്തെങ്കിലും സുരേഷും, സുരേന്ദ്രനും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണന്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.

സഹജീവി സ്നേഹത്തിന്‍റെയും, മനുഷ്യ സ്നേഹത്തിന്‍റെയും ഉത്തമ മാതൃക കാണിച്ചാണ് മൂന്നുപേരും ലോകത്തോട് വിടപറഞ്ഞത്. സ്വന്തം ജീവന്‍ പണയം വച്ചാണ് മറ്റ് ജീവനുകള്‍ സംരക്ഷിക്കനായി മൂന്നുപേരും ശ്രമിച്ചത്. മൂന്ന് ചെറുപ്പക്കാരുടെ മരണം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി.