LiveTV

Live

Kerala

‘രാജ്യം ഭരിക്കുന്നവര്‍ ഗുണ്ടാപ്രവർത്തനം നടത്തിയാലും കേസെടുക്കും’ ശബരിമലയില്‍ പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി

തേങ്ങ കൊണ്ട് ഭക്തരെ എറിയുന്നത് ആര്‍.എസ്.എസിന് സത് പ്രവർത്തിയാണെങ്കില്‍ കേരളത്തിന്റെ കണ്ണിൽ അത് സത് പ്രവർത്തി അല്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

‘രാജ്യം ഭരിക്കുന്നവര്‍ ഗുണ്ടാപ്രവർത്തനം നടത്തിയാലും കേസെടുക്കും’ ശബരിമലയില്‍ പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി

ശബരിമല പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് അയ്യപ്പന്റെ പേര് പറഞ്ഞതിന്റെ പേരിൽ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യം ഭരിക്കുന്നവർ ഗുണ്ടാപ്രവർത്തനം നടത്തിയാൽ അക്രമികൾ എന്ന നിലയിൽ കേസുണ്ടാകും. തേങ്ങ കൊണ്ട് ഭക്തരെ എറിയുന്നത് ആര്‍.എസ്.എസിന് സത് പ്രവർത്തിയാണെങ്കില്‍ കേരളത്തിന്റെ കണ്ണിൽ അത് സത് പ്രവർത്തി അല്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.