LiveTV

Live

Kerala

ഐശ്വര്യത്തിന്‍റെ പുലരിയുമായി ഇന്ന് വിഷു

കാര്‍ഷിക സമൃദ്ധിയുടേയും ഐശ്വര്യത്തിന്‍റെയും പുലരിയുമായി ഇന്ന് വിഷു. വിഷുവിന്‍റെ വരവറിയിച്ച് നേരത്തെ പൂത്ത കണിക്കൊന്നകൾ. 

ഐശ്വര്യത്തിന്‍റെ പുലരിയുമായി ഇന്ന് വിഷു

കാര്‍ഷിക സമൃദ്ധിയുടേയും ഐശ്വര്യത്തിന്‍റെയും പുലരിയുമായി ഇന്ന് വിഷു. വിഷുവിന്‍റെ വരവറിയിച്ച് കണിക്കൊന്നകള്‍ നേരത്തെ തന്നെ പൂത്തിരുന്നു. വീടുകളിലും ക്ഷേത്രങ്ങളിലും നല്‍കാഴ്ചയുമായി വിഷുകണി ഒരുങ്ങി.

മലയാളിക്ക് കാര്‍ഷികോത്സവമാണ് വിഷു. വേനലിന്‍റെ കാഠിന്യത്തിലും കാര്‍ഷിക സമൃദ്ധിയുടെ കണി കണ്ടു കൊണ്ട് വിഷു ആഘോഷിക്കുകയാണ് മലയാളികൾ. കൃഷ്ണവിഗ്രഹത്തിന് മുന്നില്‍ ഉരുളിയില്‍ മടക്കിവെച്ച കോടിമുണ്ട്, വാല്‍കണ്ണാടി, നാളികേരം,പഴം നാണയങ്ങള്‍, സ്വര്‍ണ്ണം വീട്ടുവളപ്പിലുണ്ടായ ചക്കയും മാങ്ങയും ഒപ്പം ഒരുപിടി കൊന്നപൂക്കളും, അരികില്‍ കത്തിച്ച് വെച്ച നിലവിളക്കും രാമായണവും.

തുടക്കം നന്നായാല്‍ എല്ലാം നന്നായി എന്നാണ് വിശ്വാസം. അത്തരമൊരു നല്ല നാളുകളിലേക്കാണ് ഈ കണി കണ്ടുണരുന്നത്. കണി കണ്ടതിന് ശേഷം മുതിര്‍ന്നവര്‍ കൈനീട്ടം നല്‍കും.

വിഷുവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളും നിലവിലുണ്ട്. രാവണനെ ശ്രീരാമന്‍ വധിച്ച ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് അതില്‍ ഏറ്റവും പ്രധാനം. അതിന്‍റെ ഭാഗമായാണ് പടക്കം പൊട്ടിച്ചാഘോഷിക്കുന്നത്.