LiveTV

Live

Kerala

ശ്രീധരൻ പിള്ളയുടെ വർഗീയ പരാമർശത്തെ പുച്ഛിച്ചു തള്ളുന്നുവെന്ന് കുഞ്ഞാലിക്കുട്ടി  

വർഗീയത വളർത്തി വോട്ട് നേടാനാണ് ബിജെപിയുടെ ശ്രമം. കേരളത്തിലെ ബി.ജെ.പിക്കാർ ഉത്തരേന്ത്യയിൽ ഉപയോഗിക്കുന്ന തന്ത്രം ഇവിടെ പ്രയോഗിച്ചാൽ ഇപ്പോൾ അവർക്ക് ലഭിക്കുന്ന പിന്തുണ കൂടി പോകും.

 ശ്രീധരൻ പിള്ളയുടെ വർഗീയ പരാമർശത്തെ പുച്ഛിച്ചു തള്ളുന്നുവെന്ന്  കുഞ്ഞാലിക്കുട്ടി  

ശ്രീധരൻ പിള്ളയുടെ വർഗീയ പരാമർശത്തെ പുച്ഛിച്ചു തള്ളുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി. വർഗീയത വളർത്തി വോട്ട് നേടാനാണ് ബിജെപിയുടെ ശ്രമം.

പ്രധാനമന്ത്രി നരേന്ദ്രമോദി, യോഗി ആദിത്യനാഥ് തുടങ്ങി വർഗീയ പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നവരുടെ സർട്ടിഫിക്കറ്റ്
ഒന്നും ലീഗിന് ആവശ്യമില്ല. മതേതര കാര്യത്തിൽ ഉറച്ച നിലപാടുള്ള പാർട്ടിയാണ് ലീഗ്. ഞങ്ങളുടെ ചരിത്രം തുറന്ന പുസ്തകമാണ്. കേരളത്തിലെ ബി.ജെ.പിക്കാർ ഉത്തരേന്ത്യയിൽ ഉപയോഗിക്കുന്ന തന്ത്രം ഇവിടെ പ്രയോഗിച്ചാൽ ഇപ്പോൾ അവർക്ക് ലഭിക്കുന്ന പിന്തുണ കൂടി പോകും. സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന തന്ത്രം അവർ കേരളത്തിലും കൊണ്ടുവരാൻ നോക്കുകയാണ്. എന്നാൽ കേരളത്തിലെ ജനത ബുദ്ധിയുള്ളവരാണ്. അവരുടെ വർഗീയ പ്രചാരണങ്ങൾ ഏശാൻ പോകുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.