LiveTV

Live

Kerala

ബാബു പോളിന് കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്കാരം ഇന്ന്

എറണാകുളം കുറുപ്പംപടിയിലെ സെന്റ്. മേരീസ് പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍. 

 ബാബു പോളിന് കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്കാരം ഇന്ന്

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. ഡി.ബാബു പോളിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. എറണാകുളം കുറുപ്പംപടിയിലെ സെന്റ്. മേരീസ് പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാബു പോള്‍ ഇന്നലെയാണ് അന്തരിച്ചത്.

തലസ്ഥാനത്തെ സജീവ സാന്നിധ്യമായിരുന്ന ബാബു പോളിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേരാണ് തിരുവനന്തപുരത്തെ വസതിയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ രാത്രി വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

നേരത്തെ സെക്രട്ടറിയറ്റിന് സമീപത്തെ സെന്റ് പീറ്റർ യക്കോബായ പള്ളിയിൽ കൊണ്ട് വന്ന് ആദ്യ അന്ത്യ ശുശ്രൂഷ നൽകി. കർദ്ദിനാൾ മാർ ബസേലയോസ് ക്ലീമിസ് ബാവ മുഖ്യ കാർമ്മികത്വം വഹിച്ചു. കേരളം കണ്ട മികച്ച ബ്യൂറോക്രാറ്റും എഴുത്തുകാരനുമായിരുന്ന അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിക്കാൻ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എത്തി. വൈകുന്നേരം നാല് മണിക്ക് എറണാകുളം കുറുപ്പുംപടിയിലെ സെന്റ് മേരീസ് പള്ളിയിലാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കുക.

Also read: മികച്ച എഴുത്തുകാരന്‍, പ്രഭാഷകന്‍; സാഹിത്യരംഗത്ത് നിറഞ്ഞു നിന്ന ബാബു പോള്‍

Also read: ഡോ. ഡി.ബാബുപോള്‍ അന്തരിച്ചു