LiveTV

Live

Kerala

ജെ.എസ്.എസ് ഗൗരിയമ്മ, രാജൻ ബാബു വിഭാഗങ്ങൾ ലയിച്ചു

ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഗൗരിയമ്മ ലയന സമ്മേളനത്തിൽ പങ്കെടുത്തില്ല.

ജെ.എസ്.എസ് ഗൗരിയമ്മ, രാജൻ ബാബു വിഭാഗങ്ങൾ ലയിച്ചു

ജെ.എസ്.എസ് ഗൗരിയമ്മ, രാജൻ ബാബു വിഭാഗങ്ങൾ ലയിച്ചു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഗൗരിയമ്മ ലയന സമ്മേളനത്തിൽ പങ്കെടുത്തില്ല. ആലപ്പുഴയിൽ നടന്ന ചടങ്ങിൽ ഇരുവിഭാഗങ്ങളിൽ നിന്നും നിരവധി പ്രവർത്തകർ പങ്കെടുത്തു. ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയമായിരുന്നു വേദി. ശക്തിപ്രകടനത്തിന് ശേഷം മുദ്രാവാക്യത്തിന്റെ അകമ്പടിയോടെ പതാക ഉയർന്നു.

സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് വേദിയിലെ അംഗങ്ങളെ ചൊല്ലി നേരിയ അസ്വാരസ്യം ഉണ്ടായി. അഡ്വ എ.എൻ രാജൻ ബാബുവാണ് ലയന പ്രഖ്യാപനം നടത്തിയത്. അഞ്ച് വർഷം നീണ്ട പിളർപ്പ് കാലത്തിന് ശേഷം പാർട്ടി ലയിക്കുമ്പോൾ ഗൗരിയമ്മയുടെ അസാന്നിധ്യം ശ്രദ്ധേയമായി. 94ൽ രൂപീകൃതമായ പാർട്ടി 20-ാം വാർഷികത്തിലാണ് പിളർപ്പിലേയ്ക്ക് നീങ്ങിയത്.