LiveTV

Live

Kerala

ബാബു പോളിന്റെ മൃതദേഹം സംസ്കരിച്ചു

എറണാകുളം കുറുപ്പുംപടി സെന്റ് മേരീസ് കത്തീഡ്രലില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍

ബാബു പോളിന്റെ മൃതദേഹം സംസ്കരിച്ചു

ഇന്നലെ അന്തരിച്ച മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ.ഡി ബാബു പോളിന്റെ മൃതദേഹം സംസ്കരിച്ചു. എറണാകുളം കുറുപ്പുംപടി സെന്റ് മേരീസ് കത്തീഡ്രലില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍. ബസേലിയസ് തോമസ് പ്രഥമൻ കത്തോലിക്ക ബാവ അന്ത്യ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

സിറോ മലബർ സഭ അധ്യക്ഷൻ ജോർജ് ആലഞ്ചേരിയും ചടങ്ങിൽ പങ്കെടുത്തു. ഉച്ചയോടെ തിരുവനന്തപുരത്തു നിന്നും കുറുപ്പുംപടിയിലെ കുടുംബ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധി ആളുകളാണെത്തിയത്.