LiveTV

Live

Kerala

ശബരിമല വിഷയം പ്രചരണത്തില്‍ സജീവമാക്കാനൊരുങ്ങി ബി.ജെ.പി

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ ഭയക്കണ്ടെന്നും നിര്‍ദേശമുണ്ട്.

ശബരിമല വിഷയം പ്രചരണത്തില്‍ സജീവമാക്കാനൊരുങ്ങി ബി.ജെ.പി

ശബരിമല യുവതി പ്രവേശന വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാക്കാന്‍ ഒരുങ്ങി ബി.ജെ.പി. വിഷയത്തിന് ഊന്നല്‍ നല്‍കാന്‍ പ്രചാരണ കമ്മിറ്റികൾക്ക് നിർദേശം നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ ഭയക്കണ്ടെന്നും നിര്‍ദേശമുണ്ട്. പത്തനംതിട്ട, തിരുവനന്തപുരം , മണ്ഡലങ്ങളിൽ സജീവമായി വിഷയം ഉന്നയിക്കാനും തീരുമാനമായി.