LiveTV

Live

Kerala

തിരികെ ലഭിച്ച ജീവിതം; പാനായിക്കുളം കേസില്‍ വെറുതെ വിട്ട റാസിഖും ഷമ്മാസും നാട്ടില്‍ തിരിച്ചെത്തി

കള്ളക്കേസില്‍ കുടുങ്ങി ജയിലില്‍ കഴിഞ്ഞ റാസിഖും ഷമ്മാസുമാണ് നാട്ടില്‍ തിരിച്ചെത്തിയത്. സമാനരീതിയിൽ ജയിലുകളിൽ കഴിയുന്നവർക്ക് വേണ്ടി പോരാടും.

തിരികെ ലഭിച്ച ജീവിതം; പാനായിക്കുളം കേസില്‍ വെറുതെ വിട്ട റാസിഖും ഷമ്മാസും നാട്ടില്‍ തിരിച്ചെത്തി

പാനായിക്കുളം കേസില്‍ ഹൈക്കോടതി വെറുതെ വിട്ടതോടെ നാട്ടില്‍ തിരിച്ചെത്താനായതിന്‍റെ സന്തോഷത്തിലാണ് കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ റാസിഖും ഷമ്മാസും. നാട്ടുകാരും കുടുംബാംഗങ്ങളും ഇരുവരും തിരിച്ചെത്തിയതിന്‍റെ സന്തോഷം മറച്ചുവെച്ചില്ല. കള്ളക്കേസില്‍ കുടുങ്ങി ജയിലില്‍ കഴിയുന്നവരെ പുറത്തിറക്കാന്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഇരുവരും വ്യക്തമാക്കി.

വിയ്യൂർ ജയിലിൽ നിന്നും മോചിതരായ ഷമ്മാസും റാസിഖും ഇന്ന് പുലർച്ചെയാണ് വീടുകളിൽ തിരിച്ചെത്തിയത്. ജീവിതം തിരിച്ചു കിട്ടിയതിന്‍റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറത്തായിരുന്നു ഇവർക്ക്.

റാസിഖും ഷമ്മാസും തിരിച്ചെത്തിയതോടെ ഇവർ അടക്കമുള്ളവർക്ക് വേണ്ടി നിയമ പോരാട്ടം നടത്തിയ ആക്ഷൻ കൗൺസിലിനും നാട്ടുകാർക്കും ഇരട്ടി സന്തോഷം. സമാനരീതിയിൽ ജയിലുകളിൽ കഴിയുന്നവർക്ക് വേണ്ടി പോരാട്ടം തുടരാനാണ് ഇവരുടെയും തീരുമാനം.

പാതിവഴിയിൽ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് റാസിക്കും ഷമ്മാസും. ജയിൽവാസത്തിനിടെ ഷമ്മാസ് സ്വന്തമാക്കിയത് രണ്ട് ബിരുദാനന്തര ബിരുദങ്ങൾ. ബി.എഡും ജേണലിസവും റാസിക്കിനും മുതൽക്കൂട്ടാണ്. ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനൊപ്പം പൊതുപ്രവർത്തനവും തുടരാനാണ് ഇരുവരും ഉദ്ദേശിക്കുന്നത്.