LiveTV

Live

Kerala

ഓര്‍മകളെ ഇഷ്ടപ്പെട്ട ബാബുപോള്‍ ഇനി ഓര്‍മകളില്‍ മാത്രം  

ഡോ. ഡി ബാബു പോളിന് കേരളത്തിന്റെ അന്ത്യാഞ്ജലി. 

ഓര്‍മകളെ ഇഷ്ടപ്പെട്ട ബാബുപോള്‍ ഇനി ഓര്‍മകളില്‍ മാത്രം  

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. ഡി ബാബുപോളിന് കേരളത്തിന്റെ അന്ത്യാഞ്ജലി. തിരുവനന്തപുരം സെന്റ് പീറ്റര്‍ യാക്കോബായ പള്ളിയിലെ ശുശ്രൂഷകള്‍ക്കു ശേഷം മൃതദേഹം കവടിയാറിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചു.

നാളെ വൈകുന്നേരം നാല് മണിക്ക് എറണാകുളം കുറുപ്പുംപടിയിലെ സെന്റ് മേരീസ് പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പുലര്‍ച്ചെ അന്തരിച്ച ബാബുപോളിന്റെ ഭൗതികശരീരം രാവിലെയാണ് സ്വകാര്യ ആശുപത്രിയില്‍ നിന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. സെക്രട്ടറിയേറ്റിന് സമീപമുള്ള സെന്റ് പീറ്റര്‍ യാക്കോബായ പള്ളിയില്‍ കൊണ്ട് വന്ന് അന്ത്യ ശുശ്രൂഷ നല്‍കി. കര്‍ദ്ദിനാള്‍ മാര്‍ ബസേലയോസ് ക്ലിമിസ് ബാവ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സംസ്ഥാന സര്‍ക്കാറിന് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അന്തിമോപചാരം അര്‍പ്പിച്ചത്.

കേരളം കണ്ട മികച്ച ബ്യൂറോക്രാറ്റും എഴുത്തുകാരനുമായിരുന്ന അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എത്തി.