LiveTV

Live

Kerala

ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ അയ്യപ്പന്‍റെ പേര് പോലും ഉച്ചരിക്കാനാകാത്ത സ്ഥിതിയെന്ന് മോദി

അധികാരം കയ്യിലുണ്ടായിരുന്നപ്പോള്‍ ആചാര സംരക്ഷണത്തിന് വേണ്ടി ഒന്നും ചെയ്യത്ത മോദി ഇപ്പോള്‍ അയ്യപ്പന്‍റെ പേര് പറഞ്ഞ് കളിക്കുന്ന നാടകം ജനങ്ങള്‍ തിരിച്ചറിയുമെന്നായിരുന്നു എ.കെ ആന്‍റണിയുടെ പ്രതികരണം.

ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ അയ്യപ്പന്‍റെ പേര് പോലും ഉച്ചരിക്കാനാകാത്ത സ്ഥിതിയെന്ന് മോദി

ഇടത് പക്ഷം ഭരിക്കുന്ന കേരളത്തില്‍ അയ്യപ്പന്‍റെ പേര് പോലും ഉച്ചരിക്കാനാകാത്ത സ്ഥിതിയാണെന്ന് മോദി പറഞ്ഞു. അധികാരത്തിലിരുന്നപ്പോള്‍ വിശ്വാസസംരക്ഷണത്തിന് ഒന്നും ചെയ്യാത്ത മോദി ഇപ്പോള്‍ വിഷയം ഉന്നയിക്കുന്നത് അപഹാസ്യമാണെന്ന് എ.കെ ആന്‍റണി പരിഹസിച്ചു.

അയ്യപ്പന്‍റെ പേരില്‍ വോട്ട് പിടക്കാന്‍ ശ്രമിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പരാമര്‍ശം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണമാണ് നരേന്ദ്രമോദി ഇന്ന് മംഗലാപുരത്ത് പ്രസംഗിച്ചത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്നിടത്ത് അയ്യപ്പന്‍റെ പേര് പറഞ്ഞതിന് ജയിലില്‍ പോവേണ്ടി വന്നുവെന്നും മോദി പറഞ്ഞു.

അധികാരം കയ്യിലുണ്ടായിരുന്നപ്പോള്‍ ആചാര സംരക്ഷണത്തിന് വേണ്ടി ഒന്നും ചെയ്യത്ത മോദി ഇപ്പോള്‍ അയ്യപ്പന്‍റെ പേര് പറഞ്ഞ് കളിക്കുന്ന നാടകം ജനങ്ങള്‍ തിരിച്ചറിയുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്‍റണിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശബരിമല യുവതി പ്രവേശന വിഷയം സജീവമായി ഉന്നയിക്കാന്‍ എന്‍.ഡി.എ തീരുമാനിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പരസ്യപ്രസ്തവനകളുമായി രംഗത്തെത്തിയത്.