LiveTV

Live

Kerala

‘മോദിയുടെ നിലപാട് പരിഹാസ്യം’ കേരളത്തില്‍ വിലപ്പോവില്ലെന്ന് എ.കെ ആന്റണി

അധികാരത്തിലുള്ളപ്പോള്‍ വിശ്വാസം സംരക്ഷിക്കാന്‍ ഒന്നും ചെയ്യാത്ത പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് വന്നപ്പോള്‍ വിശ്വാസം സംരക്ഷിക്കുമെന്ന് പറയുന്നത്...

‘മോദിയുടെ നിലപാട് പരിഹാസ്യം’ കേരളത്തില്‍ വിലപ്പോവില്ലെന്ന് എ.കെ ആന്റണി

അധികാരത്തിലുള്ളപ്പോള്‍ വിശ്വാസം സംരക്ഷിക്കാന്‍ ഒന്നും ചെയ്യാത്ത പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് വന്നപ്പോള്‍ വിശ്വാസം സംരക്ഷിക്കുമെന്ന് പറയുന്നത് പരിഹാസ്യമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. വീണ്ടും അധികാരത്തില്‍ വന്നാല്‍ വിശ്വാസം സംരക്ഷിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അവസരം ഉണ്ടായിരുന്നപ്പോള്‍ പ്രധാനമന്ത്രി ഉറക്കം നടിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ നാടകം കേരളത്തില്‍ വിലപ്പോവില്ലെന്നും ആന്റണി തൃശൂരില്‍ പറഞ്ഞു.