LiveTV

Live

Kerala

പെരിയ കൊലപാതകം; സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ 

പ്രത്യേക സംഘത്തിന്റെ അന്വേഷണം ഫലപ്രദമാണ്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ടും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. 

 പെരിയ കൊലപാതകം; സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ 

പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പ്രത്യേക സംഘത്തിന്റെ അന്വേഷണം ഫലപ്രദമാണ്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ടും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. കൊലപാതകത്തില്‍ സിപിഎം ഉന്നത നേതാക്കള്‍ക്ക് പങ്കില്ലെന്നും വി.പി.പി മുസ്തഫ നടത്തിയത് രാഷ്ട്രീയ പ്രസംഗമാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. പ്രതി പീതാംബരന്റെ വ്യക്തി വൈരാഗ്യമാണ് നിഷ്ഠൂരമായ കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.