LiveTV

Live

Kerala

കൊച്ചി മെട്രോ: ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉയര്‍ന്ന നിരക്കില്‍ വായ്പയെടുത്തെന്ന ആരോപണവുമായി തോമസ് ഐസക്

ഈ ഇടപാടില്‍ കമ്മിഷൻ ലഭിച്ചത് ആർക്കാണെന്ന് ചെന്നിത്തല വ്യക്തമാക്കണമെന്ന് തോമസ് ഐസക് കൊല്ലത്ത് പറഞ്ഞു .

കൊച്ചി മെട്രോ: ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉയര്‍ന്ന നിരക്കില്‍ വായ്പയെടുത്തെന്ന ആരോപണവുമായി തോമസ് ഐസക്

കൊച്ചി മെട്രോക്കായി ഉയര്‍ന്ന നിരക്കിലാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വായ്പയെടുത്തതെന്ന് ധനമന്ത്രി തോമസ് ഐസക്. ഫ്രഞ്ച് കമ്പനിയായ എ.എഫ്.ഡിയില്‍ നിന്ന് വായ്പ എടുത്ത സര്‍ക്കാര്‍ എന്തിന് കാനറ ബാങ്കില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ വായ്പ എടുത്തു. ഈ ഇടപാടില്‍ കമ്മിഷൻ ലഭിച്ചത് ആർക്കാണെന്ന് ചെന്നിത്തല വ്യക്തമാക്കണം. ഇതിനു മറുപടി നൽകിയാൽ കിഫ്ബിയുടെ ചോദ്യങ്ങൾക്കും മറുപടി നല്‍കാമെന്നും നിയമപ്രകാരമുള്ള രേഖകള്‍ നല്‍കാന്‍ തയ്യാറാണെന്നും തോമസ് ഐസക് കൊല്ലത്ത് പറഞ്ഞു.