LiveTV

Live

Kerala

ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്: രവി പൂജാരി ക്വട്ടേഷന്‍ നല്‍കിയത് മുപ്പതിനായിരം രൂപക്കെന്ന് പ്രതികള്‍

പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കി. നേരത്തെ പ്രതികളായ ബിലാലിനേും വിപിനേയും ബ്യൂട്ടി പാര്‍ലറിലെത്തിച്ച് പൊലീസ് തെളെവെടുപ്പ് നടത്തിയിരുന്നു.

ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്: രവി പൂജാരി ക്വട്ടേഷന്‍ നല്‍കിയത് മുപ്പതിനായിരം രൂപക്കെന്ന് പ്രതികള്‍

ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ രവി പൂജാരി ക്വട്ടേഷന്‍ നല്‍കിയത് മുപ്പതിനായിരം രൂപക്കെന്ന് അറസ്റ്റിലായ പ്രതികള്‍. ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ത്ത ബിലാല്‍ ,വിപിന്‍ എന്നിവരെ ഇന്നലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കി. നേരത്തെ പ്രതികളായ ബിലാലിനേും വിപിനേയും ബ്യൂട്ടി പാര്‍ലറിലെത്തിച്ച് പൊലീസ് തെളെവെടുപ്പ് നടത്തിയിരുന്നു.

എറണാകുളം സ്വദേശികളായ ബിലാൽ, വിപിൻ വർഗീസ് എന്നിവരെയാണ് ഇന്നലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ദൗത്യം നിർവഹിക്കാൻ കാസർക്കോട്ടെ സംഘമാണ് പണം നൽകിയത്. പാർലറിനകത്ത് കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനായിരുന്നു ഇവർക്ക് നൽകിയിരുന്ന നിർദ്ദേശം. എന്നാൽ പ്രതികൾ പുറത്ത് നിന്നാണ് വെടിയുതിർത്തത്. അത് കൊണ്ട് നേരത്തെ നിശ്ചയിച്ചതിൽ നിന്ന് വത്യസ്തമായി ഒരു കോടി രൂപക്ക് പകരം മുപ്പതിനായിരം രൂപയാണ് പ്രതിഫലം നൽകിയത്.

പ്രതികളെ ഉച്ചയോടെ പനമ്പള്ളി നഗറിലുള്ള ബ്യൂട്ടി പാർലറിൽ തെളിവെടുപ്പിനായി കൊണ്ടുവന്നു. സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. കേസിൽ കൂടുതൽ അറസ്റ്റ് ഉടനുണ്ടാവും. കഴിഞ്ഞ ഡിസംബർ പതിനഞ്ചിനാണ് നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ വെടിവെപ്പുണ്ടായത്.