LiveTV

Live

Kerala

കനത്ത ചൂട്; അതീവ ജാഗ്രതാ മുന്നറിയിപ്പ് തുടരുന്നു

ഇന്നലെ സംസ്ഥാനത്ത് 25 പേർക്ക് സൂര്യാതപമേറ്റു. 

കനത്ത ചൂട്; അതീവ ജാഗ്രതാ മുന്നറിയിപ്പ് തുടരുന്നു

സൂര്യാതപ സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്ത് അതീവ ജാഗ്രതാ മുന്നറിയിപ്പ് തുടരുന്നു. ഞായറാഴ്ച വരെ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ശരാശരി താപനില നാല് ഡിഗ്രി വരെ ഉയരാനാണ് സാധ്യത. ഇന്നലെ സംസ്ഥാനത്ത് 25 പേർക്ക് സൂര്യാതപമേറ്റു.

ഏപ്രില്‍ 14 വരെ സംസ്ഥാന വ്യാപകമായി ചൂട് വര്‍ധിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. ഇന്നും നാളെയും വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്. കാലാവസ്ഥാ കേന്ദ്രത്തിന്റെ താപ സൂചികാ ഭൂപടത്തില്‍ 14 തീയതി വരെ യു.വി ഇന്‍ഡക്സ് കൂടുമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ സംസ്ഥാനത്ത് 25 പേർക്ക് സൂര്യാതപമേറ്റു. തിരുവനന്തപുരം, വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചു. ഉയര്‍ന്ന ചൂട് തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും അറിയിച്ചു. വേനല്‍ മഴ അടുത്ത ആഴ്ചയോടെ വ്യാപകമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന.