LiveTV

Live

Kerala

രജിസ്റ്റേഡ് കത്ത് എത്തിക്കുന്നതില്‍ വീഴ്ച വരുത്തി; പോസ്റ്റോഫിസിനെതിരെ പരാതി

രജിസ്റ്റേഡ് കത്ത് എത്തിക്കുന്നതില്‍ വീഴ്ച വരുത്തി; പോസ്റ്റോഫിസിനെതിരെ പരാതി

ഉപഭോക്തൃ ഫോറത്തിന്‍റെ രജിസ്റ്റേഡ് കത്ത് സ്വകാര്യ കമ്പനിക്ക് എത്തിച്ചു നല്‍കാത്തതില്‍ പോസ്റ്റോഫിസിനെതിരെ പരാതി. കോഴിക്കോട് എലത്തൂര്‍ പോസ്റ്റോഫിസിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വീട്ടിലെ ചിതൽ ശല്യത്തിന് പരിഹാരം തേടിയാണ് വെളളിമാട്കുന്ന് സ്വദേശി കബീര്‍ എലത്തുരിലുള്ള പ്രമുഖ എ‍ഞ്ചിനിയറിങ് സോലൂഷന്‍സ് സ്ഥാപനത്തെ സമീപിച്ചത്. പന്ത്രണ്ടായിരം രൂപക്ക് കമ്പനിയുമായി കരാറുപ്പിച്ചെങ്കിലും ചിതൽ ശല്യം മാറിയില്ല.

തുടർന്ന് നഷ്ട പരിഹാരം തേടി ഉപഭോക്തൃ ഫോറത്തെ സമീപിക്കുകയായിരുന്നു. ഉപഭോക്തൃ ഫോറം വീശദികരണം ആവശ്യപ്പെട്ട് കമ്പനി ഉടമക്ക് രജിസ്റ്റേഡ് കത്ത് അയച്ചു. എന്നാല്‍ പോസ്റ്റ് ഓഫിസ് അധികൃതർ കത്ത് കമ്പനി ഉടമകള്‍ക്ക് കൈമാറിയില്ലെന്നാണ് പരാതി. സംഭവത്തിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് പോസ്റ്റൽ അധികൃതർ അറിയിച്ചു.