സുരേഷ് ഗോപിയുടെ വിശദീകരണം; കലക്ടര്‍ തീരുമാനമെടുക്കുമെന്ന് ടിക്കാറാം മീണ
കലക്ടര്‍ തന്നെ ഉചിതമായ തീരുമാനമെടുക്കും. തുടര്‍നടപടികള്‍ ആവശ്യമെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വിവരം അറിയിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു

ശബരിമലയുടെ പേരില്‍ വോട്ട് ചോദിച്ചതിന് എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി നല്കിയ വിശദീകരണം വരാണധികാരി കൂടിയായ തൃശൂര്‍ ജില്ലാ കലക്ടര്‍ പരിശോധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കലക്ടര്‍ തന്നെ ഉചിതമായ തീരുമാനമെടുക്കും. തുടര്‍നടപടികള്‍ ആവശ്യമെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വിവരം അറിയിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.