LiveTV

Live

Kerala

കെ.എന്‍ ബാലഗോപാലിനെതിരെ യു.ഡി.എഫിന്റെ പരാതി

ബാലഗോപാലിന്‍റെ ചിത്രം ധരിച്ചവർ വോട്ടർമാർക്ക് പാരിതോഷികം വിതരണം ചെയ്തെന്നാണ് ആരോപണം.

കെ.എന്‍ ബാലഗോപാലിനെതിരെ യു.ഡി.എഫിന്റെ പരാതി

കൊല്ലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിനെതിരെ യു.ഡി.എഫിന്റെ പരാതി. ബാലഗോപാലിന്‍റെ ചിത്രം ധരിച്ചവർ വോട്ടർമാർക്ക് പാരിതോഷികം വിതരണം ചെയ്തെന്നാണ് ആരോപണം. പാരിതോഷികം സമ്മാനിക്കുന്നതിന്‍റെ വീഡിയോ സഹിതമാണ് യു.ഡി.എഫ് പരാതി അയച്ചത്. പരാതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്കും, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കൈമാറി.