LiveTV

Live

Kerala

സൂര്യാഘാത സാധ്യത;  14 വരെ അതീവ ജാഗ്രത മുന്നറിയിപ്പ്

സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു. തിരുവനന്തപുരം ഉള്‍പ്പെടെ നാല് ജില്ലകളില്‍ താപനില നാല് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്.

സൂര്യാഘാത സാധ്യത;  14 വരെ അതീവ ജാഗ്രത മുന്നറിയിപ്പ്

സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു. തിരുവനന്തപുരം ഉള്‍പ്പെടെ നാല് ജില്ലകളില്‍ താപനില നാല് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ നാളെ കൂടി ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.

നാളെ വരെ സംസ്ഥാനത്ത് ചൂട് വര്‍ദ്ധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളില്‍ താപനില ശരാശരി 2 മുതല്‍ 4 ‍ഡിഗ്രി വരെ ഉയരാനാണ് സാധ്യത. വയനാട് ഒഴികെയുള്ള ജില്ലകളില്‍ താപനില 2 മുതല്‍ 3 ഡിഗ്രി വരെ ഉയരും. പാലക്കാട് ജില്ലയില്‍ ഇന്ന് 39.6 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ 37.4 ഡിഗ്രി ചൂടാണ് ഇന്ന് അനുഭവപ്പെട്ടത്. കൊല്ലത്ത് 38.2 ഡിഗ്രിയുമാണ് ഇന്നത്തെ താപനില.

ഇന്നലെ സംസ്ഥാനത്ത് 25 പേർക്ക് സൂര്യാതപമേറ്റു. തിരുവനന്തപുരം, വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചു. ഉയര്‍ന്ന ചൂട് തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും അറിയിച്ചു. വേനല്‍ മഴ അടുത്ത ആഴ്ചയോടെ വ്യാപകമാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന.