LiveTV

Live

Kerala

പി.പി സുനീർ മൂന്നാംഘട്ട പ്രചാരണം പൂർത്തിയാക്കി

മണ്ഡലത്തിലെ കർഷകരെ അണിനിരത്തി രാഹുൽ ഗാന്ധിക്കെതിരെ പ്രചരണം ശക്തമാക്കി എൽ.ഡി.എഫ്

പി.പി സുനീർ മൂന്നാംഘട്ട പ്രചാരണം പൂർത്തിയാക്കി

വയനാട് മണ്ഡലത്തിൽ നേരത്തെതന്നെ പ്രചാരണത്തിനിറങ്ങിയ ഇടത് സ്ഥാനാർഥി പി.പി സുനീർ , ഇതിനകം നാലു ലക്ഷം വോട്ടർമാരെ നേരിൽ കണ്ടു കഴിഞ്ഞതായി മണ്ഡലം കമ്മിറ്റി വിലയിരുത്തി. മൂന്നാം ഘട്ട പ്രചാരണം അവസാനിക്കുന്നതോടെ മണ്ഡലത്തിലെ കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാണിച്ച് വീടുകൾ കയറി രാഹുൽ ഗാന്ധിക്കെതിരെ പ്രചാരണം ശക്തിപ്പെടുത്താനാണ് ഇടത് തീരുമാനം . ജില്ലയിൽ ഇതുവരെ ജീവനൊടുക്കിയ കർഷകരുടെ ബന്ധുക്കളെ കൂടി അണിനിരത്തി ഈ മാസം 12 ന് പുൽപ്പളളിയിലും 13 ന് നിലമ്പൂരിലും എല്‍.ഡി.എഫ് കർഷക പാർലമെന്റ് സംഘടിപ്പിക്കും.

തുടർന്ന് 14ന് മണ്ഡലത്തിൽ ഒരു ലക്ഷം പേർ വീടുകയറി പ്രചരണം നടത്തും . കോൺഗ്രസിന്റെ കാർഷിക നയങ്ങൾ ചോദ്യം ചെയ്യുന്ന 10 ചോദ്യങ്ങളുമായാണ് ക്യാമ്പയിൻ. കർഷകരെ അണിനിരത്തി തന്നെ എൽ.ഡി.എഫ് പ്രചാരണത്തെ പ്രതിരോധിക്കാനാണ് യു.ഡി.എഫും തീരുമാനിച്ചത്. ഏപ്രിൽ 16ന് കാക്കവയൽ മുതൽ കൽപ്പറ്റ വരെ യു.ഡി.എഫ് കർഷക റാലി സംഘടിപ്പിക്കും.