LiveTV

Live

Kerala

ബ്യൂട്ടിപാർലർ വെടിവയ്പ് കേസില്‍ രണ്ടുപേർ പിടിയിൽ

കൂടുതൽ അറസ്റ്റ് ഉടൻ നടന്നേക്കുമെന്നാണ് സൂചന

ബ്യൂട്ടിപാർലർ വെടിവയ്പ് കേസില്‍ രണ്ടുപേർ  പിടിയിൽ

കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസില്‍ രണ്ടുപേർ ക്രൈംബ്രാഞ്ചിന്റെ പിടിയിൽ. പനമ്പിള്ളി നഗറിലെ പാർലറിനു നേരെ വെടിയുതിർത്തവരാണ് അറസ്റ്റിലായത്. എറണാകുളം ജില്ലക്കാരായ ബിലാൽ, വിപിൻ വർഗീസ് എന്നിവരാണ് വെടിവച്ചത്. പ്രതികൾ പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാസംഘവുമായി ബന്ധപ്പെട്ടവരാണ്. രവി പൂജാരിയുടെ സംഘവുമായി ഇവര്‍ ബന്ധപ്പെട്ടത് കാസർകോട് ഗുണ്ടാസംഘം വഴിയാണ്. നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചതി്നെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. കൂടുതൽ അറസ്റ്റ് ഉടൻ നടന്നേക്കുമെന്നാണ് സൂചന.