LiveTV

Live

Kerala

ചൂടിന് കുറവില്ല: സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു

സംസ്ഥാനത്ത് ശനിയാഴ്ച വരെ സൂര്യാതാപ മുന്നറിയിപ്പ് തുടരും. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ശരാശരി താപനിലയില്‍ മൂന്ന് ഡിഗ്രി വരെ കൂടും.

ചൂടിന് കുറവില്ല: സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു

സംസ്ഥാനത്ത് ശനിയാഴ്ച വരെ സൂര്യാതപ മുന്നറിയിപ്പ് തുടരും. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ശരാശരി താപനില മൂന്ന് ഡിഗ്രി വരെ കൂടും. ചിലയിടങ്ങളില്‍ മഴ ലഭിച്ചെങ്കിലും സംസ്ഥാനത്ത് ചൂടിന് കുറവില്ല. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ശനിയാഴ്ച വരെ ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ശരാശരി താപനിലയില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ വര്‍ദ്ധനവ് ഉണ്ടാകും. ഇന്ന് 40.2 ഡിഗ്രിയാണ് പാലക്കാട് രേഖപ്പെടുത്തിയത്. കൊല്ലത്ത് 37.8 ഡിഗ്രിയും ആലപ്പുഴയില്‍ 37.2 ഡിഗ്രിയും അനുഭവപ്പെട്ടു.

Also read: സംസ്ഥാനത്ത് ചൂടേറുന്നു, എങ്ങനെ സൂര്യാഘാതം തടയാം?

Also read: ‘അൽപ നേരം കൂടി അവിടെ നിന്നിരുന്നെങ്കില്‍  മരണം സംഭവിച്ചേനെ’; സൂര്യാഘാത മുന്നറിയിപ്പ്, വൈറലായി കുറിപ്പ് 

തിരുവനന്തപുരം, വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചു. ഇന്നലെ 32 പേര്‍ക്ക് സൂര്യാതാപമേറ്റു. ഉയര്‍ന്ന ചൂട് തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും അറിയിച്ചു. പകല്‍ സമയം നേരിട്ട് സൂര്യപ്രകാശം ഏല്‍‍ക്കുന്നത് ഒഴിവാക്കണം. രാവിലെ 11നും ഉച്ചക്ക് മൂന്ന് മണിക്കും ഇടക്ക് സൂര്യനുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം എന്നിവയാണ് മറ്റ് നിര്‍ദേശങ്ങള്‍.

സൂര്യാതപം ഏറ്റവരുടെ ചികിത്സക്കായി ആശുപത്രികളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, കോളറ, ചിക്കന്‍പോക്‌സ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. വേനല്‍ മഴ അടുത്ത ആഴ്ചയോടെ വ്യാപകമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന.